ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേർക്ക് ഷൂ ഏറ്. ലാഹോറിലെ മദ്രസ ഹാളിലെ ചടങ്ങിനിടെയാണ് സംഭവം. മുഖ്യാതിഥിയായിരുന്ന ഷരീഫ് പ്രസംഗിക്കാൻ ഏഴുന്നേറ്റപ്പോൾ സദസിലുണ്ടായിരുന്ന യുവാവ് ഷൂ വലിച്ചെറിയുകയായിരുന്നു. ഷൂ ഷെരീഫിന്റെ തോളിലാണ് വീണത്. തുടർന്ന് മുദ്രാവാക്യം മുഴക്കിയ യുവാവിനെ സുരക്ഷാ ഉദ്യാഗസ്ഥർ ബലം പ്രയോഗിച്ചു കീഴ്പെടുത്തി.
ഇയാൾക്കൊപ്പം മുദ്രാവാക്യം വിളിച്ച മറ്റൊരു വിദ്യാർഥിയേയും അറസ്റ്റ് ചെയ്തു. മദ്രസയിലെ മുൻ വിദ്യാർഥിയായ അബ്ദുൾ ഗഫൂർ ആണ് ഷൂ എറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം ലഘു പ്രസംഗം നടത്തിയ ഷരീഫ് അധികം വൈകാതെ മടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ക്വാജാ അസിഫിന്റെ മുഖത്ത് ഒരാൾ മഷിയൊഴിച്ചിരുന്നു.
നവാസ് ഷരീഫിനു നേർക്കു ഷൂ എറിഞ്ഞു
12:58 AM Mar 12, 2018 | Deepika.com