മുംബൈ: സ്പെഷൽ എഡിഷൻ സെസ്റ്റ് ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചു. സെസ്റ്റിന്റെ വിജയകരമായ മുന്നേറ്റം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സെസ്റ്റ് പ്രീമിയോ എന്ന പേരിൽ സ്പെഷൽ എഡിഷൻ അവതരിപ്പിച്ചത്. ഇതുവരെ 85,000 സെസ്റ്റ് വിൽക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. ഡീസൽ എൻജിനിൽ മാതം അവതരിപ്പിച്ചിരിക്കുന്ന പ്രീമിയോയ്ക്ക് 7.53 ലക്ഷം രൂപ മുതലാണ് വില.
ഡുവൽ ടോൺ റൂഫ് (ഗ്ലോസി ബ്ലാക്ക്), പിയാനോ ബ്ലാക്ക് ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ, സ്മോക്ക്ഡ് മൾട്ടി റിഫ്ലക്ടർ ഹെഡ്ലാന്പുകൾ, ഡുവൽ ടോൺ ബന്പർ തുടങ്ങിയ ഫീച്ചറുകളിൽ എത്തുന്ന വാഹനം ടൈറ്റാനിയം ഗ്രേ, പ്ലാറ്റിനം സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. കൂടാതെ പ്രീമിയം സീറ്റ് ഫാബ്രിക്കിൽ പ്രീമിയോ ബാഡ്ജിംഗും നല്കിയിരിക്കുന്നു. 1.3 ലിറ്റർ 4 സിലിണ്ടർ എൻജിൻതന്നെയാണ് സ്പെഷൽ എഡിഷൻ സെസ്റ്റിനുമുള്ളത്.
ടാറ്റാ മോട്ടോഴ്സ് സെസ്റ്റ് പ്രീമിയോ വിപണിയിൽ
01:08 AM Mar 06, 2018 | Deepika.com