ജറുസലേം: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രായേലിന് സൈനികസഹായവുമായി അമേരിക്ക. ഇസ്രയേല്‍ ഭാഗത്തേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പുറപ്പെട്ടു.
ഇസ്രയേലിന് വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക സഹായം ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്നും ബൈഡന് പറഞ്ഞു.
അതേസമയം ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ മരിച്ചവരില്‍ അമേരിക്കന്‍ പൗരന്മാരുമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 ആയി. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 450 പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഇസ്രയേലിന് യുഎസ് സൈനികസഹായം; യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും പുറപ്പെട്ടു
09:35 AM Oct 09, 2023 | Deepika.com