സഹായിക്കാനെത്തിയവർ സിറിയൻ വനിതകളെ ചൂഷണം ചെയ്യുന്നുവെന്ന്

01:14 AM Feb 28, 2018 | Deepika.com
ല​​​ണ്ട​​​ൻ: ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ​​​യു​​​ടെ​​​യും മ​​​റ്റു അ​​​ന്താ​​​രാ​​​ഷ്‌ട്ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ൽ സി​​​റി​​​യ​​​യി​​​ൽ ജീ​​വ​​കാ​​രു​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​വ​​ർ അ​​​ഭ​​​യാ​​​ർ​​​ഥി വ​​​നി​​​ത​​​ക​​​ളെ ലൈം​​ഗി​​​ക​​​മാ​​​യി ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. വോ​​​യ്സ് ഫ്രം ​​​ദി സി​​​റി​​​യ 2018 എ​​​ന്ന പേ​​​രി​​​ൽ ബി​​​ബി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ .

ഭ​​​ക്ഷ​​​ണ​​​വും മ​​​രു​​​ന്നു​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് പ്ര​​​ത്യു​​​പ​​​ക​​​ര​​​മാ​​​യി അ​​​ഭ​​​യാ​​​ർ​​​ഥി​​​വ​​​നി​​​ത​​​ക​​​ളെ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ബി​​​സി ചൂ​​ണ്ടി​​ക്കാ​​ട്ടി. ലൈ​​​ഗിം​​​ക ബ​​​ന്ധ​​​ത്തി​​​നു സ​​​മ്മ​​​തി​​​ച്ചാ​​​ലേ ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റു സ​​​ഹാ​​​യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു എ​​​ന്ന സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും ചൂ​​​ഷ​​​ണ​​​വും മാ​​​ന​​​ഹാ​​​നി​​​യും ഭ​​​യ​​​ന്ന് ഭൂ​​​രി​​​ഭാ​​​ഗം അ​​​ഭ​​​യാ​​​ർ​​​ഥി വ​​​നി​​​ത​​​ക​​​ളും സ​​​ഹാ​​​യം പ​​​റ്റാ​​​ൻ പോ​​​കാ​​​റി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ‍യു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​ര​​​മ​​​ർ​​​ശി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളൊ​​​ന്നും​​​ത​​​ന്നെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും യു​​​എ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.
2010ൽ ​​ഭൂ​​ക​​ന്പ​​ക്കെ​​ടു​​തി​​ക്കി​​ര​​യാ​​യ​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ ഹെ​​യ്തി​​യി​​ലെ​​ത്തി​​യ ഓ​​ക്സ്ഫാം പ്ര​​വ​​ർ​​ത്ത​​ക​​ർ ലൈം​​ഗി​​ക​​ചൂ​​ഷ​​ണം ന​​ട​​ത്തി​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് സി​​റി​​യ​​യി​​ലെ അ​​തി​​ക്ര​​മ​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത്.