റോയൽ എൻഫീൽഡ് തണ്ടർബേർഡ് എക്സ് ഇന്ന് വിപണിയിലെത്തും

11:41 PM Feb 27, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ത​ണ്ട​ർ​ബേ​ർ​ഡ് എ​ക്സ് ഇ​ന്നു വി​പ​ണി​യി​ലെ​ത്തും. ത​ണ്ട​ർ​ബേ​ർ​ഡ് 350, ത​ണ്ട​ർ​ബേ​ർ​ഡ് 500 മോ​ഡ​ലു​ക​ളു​ടെ സ്പോ​ർ​ട്ടി വേ​ർ​ഷ​നാ​ണ് ത​ണ്ട​ർ​ബേ​ർ​ഡ് എ​ക്സ്. ഇ​താ​ദ്യ​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക​ടും നി​റ​ങ്ങ​ൾ മോട്ടോർ സൈക്കിളുകൾക്കു ന​ല്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത ത​ണ്ട​ർ​ബേ​ർ​ഡ് എ​ക്സി​നു​ണ്ട്. 350 സി​സി, 500 സി​സി മോ​ഡ​ലു​ക​ളെ​ക്കൂ​ടാ​തെ ഇ​വ​യു​ടെ സ്റ്റാ​ർ​ഡാ​ർ​ഡ് മോ​ഡ​ലും ല​ഭ്യ​മാ​ണ്. പ​ഴ​യ ത​ണ്ട​ർ​ബേ​ർ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ ഹാ​ൻ​ഡി​ൽ​ബാ​ർ, ബ്ലാ​ക്ക് അ​ലോ​യ് വീ​ലു​ക​ൾ, ട്യൂ​ബ്‌​ലെ​സ് ട‍യ​റു​ക​ൾ, സിം​ഗി​ൾ പീ​സ് സീ​റ്റ് എ​ന്നി​വ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രൂ​പ​ത്തി​ലും മാ​റ്റ​മു​ണ്ട്.

ത​ണ്ട​ർ​ബേ​ർ​ഡ് 350എ​ക്സ്

346 സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​ൻ. പ​വ​ർ: 20.7 എ​ച്ച്പി. ടോ​ർ​ക്ക്: 20 എ​ൻ​എം. ഗി​യ​ർ​ബോ​ക്സ്: 5 സ്പീ​ഡ്. വി​ല: 1.56 ല​ക്ഷം രൂപ (എ​ക്സ് ഷോ​റൂം).

ത​ണ്ട​ർ​ബേ​ർ​ഡ് 500 എ​ക്സ്

499 സി​സി എ​യ​ർ​കൂ​ൾ​ഡ് സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​ൻ. പ​വ​ർ: 26.8 എ​ച്ച്പി. ടോ​ർ​ക്ക്: 41.3 എ​ൻ​എം. ഗി​യ​ർ​ബോ​ക്സ്: 5 സ്പീ​ഡ്. വി​ല: 1.98 ല​ക്ഷം രൂപ (എ​ക്സ് ഷോ​റൂം).