ഇംഗ്ലണ്ടിൽ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് അഞ്ചു മരണം

12:58 AM Feb 27, 2018 | Deepika.com
ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ലെ ലി​​സ്റ്റ​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു​​​നി​​​ല കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് അ​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. മ​​റ്റ് അ​​ഞ്ചു​​പേ​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. സ്ഫോ​​​ട​​​ന​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നമെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഗു​​​ജ​​​റാ​​​ത്തി വം​​​ശ​​​ജ​​​ർ ധാ​​​രാ​​​ളം താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​മാ​​​ണി​​​ത്. ഹിം​​​ഗ്‌​​​ലി റോ​​​ഡി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ടം സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.

താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റും മു​​​ക​​​ളി​​​ൽ ഫ്ലാ​​​റ്റു​​​ക​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് സൂ​​​ചി​​​പ്പി​​​ച്ചു.

സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഭൂ​​​മി​​കു​​​ലു​​​ക്ക​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. കാ​​​ത​​​ടപ്പി​​​ക്കു​​​ന്ന ശ​​​ബ്ദ​​​ത്തി​​​ൽ കാ​​​റു​​​ക​​​ളു​​​ടെ ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.