കടലിൽ വീണയാൾ മരിച്ചു
01:02 AM Jun 23, 2017 | Deepika.com
ചാത്തന്നൂർ: ഇരവിപുരം കാക്ക തോപ്പിൽ കടലിൽ വീണയാൾ മരിച്ചു. കുണ്ടറ ഇളന്പള്ളൂർ നാലു വിള പടിഞ്ഞാറ്റതിൽ മുഹമ്മദ് ഷെഫീക്ക്(37) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. വാനിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ഇയാളുടെ വാൻ തീരപ്രദേശത്ത് കിടക്കുന്നുണ്ടായിരുന്നു. തിരയിൽ കുടുങ്ങിപ്പോയ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു ഭാര്യ: സോഫിയ.മക്കൾ: മുഹമ്മദ് ഫിനാൻ, ഹാജിറ.