മുംബൈ: രാജ്യത്ത് 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയപ്പോൾ പ്രചാരത്തിൽ ഉണ്ടായിരുന്നതിലും കൂടുതൽ കറൻസി ഇപ്പോൾ ഉണ്ട്. ഫെബ്രുവരി 16ലെ റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 17.77 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി പ്രചാരത്തിലുണ്ട്. 2016 നവംബർ എട്ടിനു കറൻസി റദ്ദാക്കുന്പോൾ ഉണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി മാത്രം. അന്നത്തേക്കാൾ മൂവായിരം കോടി രൂപയുടെ കറൻസി ഇപ്പോൾ കൂടുതലായി ഉണ്ട്.
കറൻസി റദ്ദാക്കിയപ്പോൾ പറഞ്ഞിരുന്ന ഒരു കാരണം വികസിത രാജ്യങ്ങളിലെ കറൻസി-ജിഡിപി അനുപാതത്തേക്കാൾ വളരെ കൂടുതലാണ് ഇന്ത്യയിൽ എന്നാണ്. വലിയ തുകയ്ക്കുള്ള കറൻസി കള്ളപ്പണം സൂക്ഷിക്കാൻ ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ കറൻസിസംഖ്യ പഴയതിലും കൂടി; ആയിരത്തിനു പകരം രണ്ടായിരം രൂപയുടെ കറൻസി വരികയും ചെയ്തു.
കറൻസി പഴയതിലും കൂടുതലായി
10:38 PM Feb 24, 2018 | Deepika.com