കൊച്ചി: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിനു കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎസ്എംഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സും കേരള സർക്കാരും ചെറുകിട വ്യവസായ മേഖലയിലെ അസോസിയേഷനുകളും സംയുക്തമായി മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ എംഎസ്എംഇ വെണ്ടർ എക്സ്പോ 2018 എന്ന പേരിൽ വ്യവസായ പ്രദർശനവും, ബിസിനസ് ടു ബിസിനസ് മീറ്റും നടത്തും. കാലടി സെന്റ് ജോർജ് പാരീഷ് ഹാളിൽ രാവിലെ 10.30നു മേള ആരംഭിക്കും.
ചെറുകിട വ്യവസായ സംരംഭങ്ങൾക്കായി കേന്ദ്രസർക്കാർ 2012ൽ പ്രഖ്യാപിച്ച പൊതുശേഖരണ നയത്തെക്കുറിച്ചു സംരംഭകരിൽ അവബോധം സൃഷ്ടിക്കുകയാണ് മേളയുടെ ലക്ഷ്യം. ഈ നയപ്രകാരം ചെറുസംരംഭകരുടെ 20 ശതമാനം ഉത്പന്നങ്ങൾ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിർബന്ധമായും വാങ്ങണം.
പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് ഫോണ്: 9496817281.
അഖിലേന്ത്യാ വ്യവസായ പ്രദർശനം മാർച്ച് ഒന്നു മുതൽ
10:38 PM Feb 24, 2018 | Deepika.com