കോഴിക്കോട്: ഡയറക്ട് മാർക്കറ്റിംഗും ഇ കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാർട്ട് ഉത്പന്ന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാർജും ഉൾപ്പെടുത്തി.
ദുബായിലെ അൽ -തവാർ 3 വെഡിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസഡർമാരിലൊരാളായ ലോകോത്തര ടെന്നീസ് താരം സാനിയ മിർസ ന്യൂട്രിചാർജ് ഔദ്യോഗികമായി ഫിജികാർട്ട് ഡോട്ട് കോം വഴി വിപണിയിലിറക്കി. മറ്റൊരു ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചൻ പിന്നീട് നടക്കുന്ന മറ്റൊരു ചടങ്ങിൽ ന്യൂട്രിചാർജിന് വേണ്ടി ദുബായിലെത്തും.
ചടങ്ങിൽ ഫിജികാർട്ട് . കോം ചെയർമാൻ ബോബി ചെമ്മണൂർ, സിഇഒ ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ. ജോയ്, ഹേമന്ത് മിശ്ര, അരവിന്ദ് സാഖി, ഇഷിത ജെയിന് (ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി). ഡോ. കപീൽ കപൂർ എന്നിവർ പങ്കെടുക്കും.
മനുഷ്യശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി പൂർണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരമായ സപ്ലിമെന്റുകളും ഉൾപ്പെട്ടതാണ് ന്യൂട്രിചാർജ്. പ്രശസ്ത പോഷകാഹാര ഉത്പന്ന നിർമാണ കമ്പനിയായ ട്രോഫിക് വെൽനെസാണ് ന്യൂട്രിചാർജ് നിർമാതാക്കൾ. ജനങ്ങളിലേക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കുന്ന രീതിയായ ഡയറക്ട് മാർക്കറ്റിംഗും ഇ കോമേഴ്സ് വിപണനവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിജികാർട്ട് .
കോമിലെ ഉപഭോക്താകൾക്ക് ഒരേ സമയം ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കുകയും യാതൊരു മുതൽമുടക്കുമില്ലാതെ റഫറൽ ബിസിനസിലൂടെ പണം സന്പാദിക്കാൻ കഴിയുകയും ചെയ്യുന്നു.വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാതെ ആർക്കും വളരെയളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കും. ഒരു ക്ലിക്കിലൂടെ തന്നെ ആവശ്യമുള്ള ഏത് ഉത്പന്നവും വാങ്ങാൻ സാധിക്കും.
ഫിജികാർട്ട് ശൃംഖലയിലേക്കു ന്യൂട്രിചാർജും
12:54 AM Feb 24, 2018 | Deepika.com