രൂപയ്ക്കു നേട്ടം
12:54 AM Feb 24, 2018 | Deepika.com
മുംബൈ: വിദേശനാണ്യ വിനിമയവിപണിയിൽ ഡോളറിനെതിരേ രൂപയ്ക്കു കയറ്റം. ഡോളറിനു 31 പൈസ കുറഞ്ഞ് 64.73 രൂപയായി. വ്യാഴാഴ്ച ഡോളർ 65 രൂപയ്ക്കു മുകളിലായിരുന്നു. ഓഹരിവിപണിയിലേക്കു വിദേശ നിക്ഷേപകർ തിരിച്ചുവന്നതാണു രൂപയ്ക്കു സഹായമായത്. ഓഹരി സൂചികകൾ ഇന്നലെ ഓരോ ശതമാനം കയറി.