കയ്റോ: ബോംബുണ്ടാക്കുകയും പൊതുസ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതിയിടുകയും ചെയ്തെന്ന കുറ്റം ചുമത്തി 21 തീവ്രവാദികളെ കയ്റോ ക്രിമിനൽ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഇതിൽ 16 പേർ പിടികിട്ടാപ്പുള്ളികളാണ്.
നിയമവിരുദ്ധമായി ഗ്രൂപ്പുണ്ടാക്കി, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകൾ സ്വീകരിച്ചു എന്നീ ആരോപണങ്ങളും ഇവരുടെ പേരിലുണ്ട്. ഇതേകേസിൽ മറ്റു നാലുപേരെ ജീവപര്യന്തം തടവിനും മൂന്നു പേരെ 15വർഷം തടവിനും ശിക്ഷിച്ചു.
ഈജിപ്തിൽ 21 തീവ്രവാദികൾക്കു വധശിക്ഷ
01:03 AM Feb 23, 2018 | Deepika.com