ന്യൂഡൽഹി: അതിവേഗം വളരുന്ന ലോകത്തിലെ നൂതനാശയ കമ്പനികളിൽ റിലയൻസ് ജിയോ ഇൻഫോകോമിന് മുന്നേറ്റം. 50 കമ്പനികളിൽ 17-ാം സ്ഥാനമാണ് ജിയോ നേടിയത്. അമേരിക്കൻ ബിസിനസ് മാഗസിനായ ഫാസ്റ്റ് കമ്പനി പുറത്തിറക്കിയ വാർഷിക റാങ്കിംഗിലാണ് മുകേഷ് അംബാനിയുടെ ടെലികോം ബിസിനസിന്റെ നേട്ടം. അമേരിക്കൻ കമ്പനിയായ ആപ്പിൾതന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
2016 സെപ്റ്റംബറിൽ ടെലികോം മേഖലയിലേക്കു രംഗപ്രവേശം ചെയ്ത റിലയൻസ് ജിയോ നൂതനാശയ ഇന്ത്യൻ കന്പനികളിൽ ഒന്നാമതാണ്. സൗജന്യ ഡാറ്റാ, കുറഞ്ഞ താരിഫ് നിരക്കുകൾ തുടങ്ങിയവയാണ് ഒന്നാം സ്ഥാനത്തെത്താൻ റിലയൻസ് ജിയോ ഇൻഫോകോമിന് അടിത്തറയായത്. നെറ്റ്ഫ്ലിക്സ്, ടെൻസെന്റ്, ആമസോൺ, ദ വാഷിംഗ്ടൺ പോസ്റ്റ്, മാർവൽ സ്റ്റുഡിയോസ്, സ്പേസ് എക്സ്, സ്പോട്ടിഫൈ, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ ഇടംനേടി.
നൂതനാശയ കമ്പനികളിൽ റിലയൻസ് ജിയോക്ക് മുന്നേറ്റം
01:03 AM Feb 23, 2018 | Deepika.com