ന്യൂഡൽഹി: കാര്യക്ഷമതയേറിയ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്തു ടെലികോം കന്പനികൾ രംഗത്തെത്തുന്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 4ജി വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോർട്ട്. മൊബൈൽ അനലറ്റിക്സ് കന്പനിയായ ഓപ്പണ്‍ സിഗ്നൽ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്.
ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എംബിപിഎസ് ആണെന്നും 4ജി വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ 88 രാജ്യങ്ങളുടെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ 4ജി വേഗം 14എംബിപിസ് ആണ്. 9 എംപിബിഎസ് 4ജി വേഗവുമായി അൾജീരിയയാണ് ഇന്ത്യക്കു തൊട്ടുമുകളിൽ.
4ജി വേഗം: ഇന്ത്യ ഏറെ പിന്നിൽ
01:03 AM Feb 23, 2018 | Deepika.com