ഇപ്പോൾ നഷ്ടമാണെങ്കിലും ഇന്ത്യയിൽ ഊബറിനു പ്രതീക്ഷ
01:03 AM Feb 23, 2018 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ തങ്ങൾക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു ഓണ്‍ലൈൻ ടാക്സി കന്പനി ഊബറിന്റെ സിഇഒ ധരാ കൊസ്രോവഷി. ഇന്ത്യയിൽ ആദ്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യൻ വിപണി തങ്ങൾക്ക് അത്ര ലാഭകരമല്ല. എന്നാൽ, ഊബറിന്റെ ആഗോളതലത്തിലെ പത്തു ശതമാനം ഉപയോക്താക്കൾ ഇന്ത്യയിൽനിന്നുള്ളവരാണ്. ഊബറിന്റെ ഇന്ത്യയിലെ സ്വാധീനം ഇതിൽനിന്നു വ്യക്തമാണ്. എന്നാൽ, ഇന്ത്യയിൽ യൂബറിന്റെ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.