വെനസ്വേലയ്ക്കു പുതിയ ക്രിപ്റ്റോകറൻസി
01:21 AM Feb 22, 2018 | Deepika.com
കരാക്കാസ്: കറൻസിയുടെ മൂല്യത്തകർച്ചയെത്തുടർന്ന് വിലക്കയറ്റം രൂക്ഷമായ വെനസ്വേല പുതിയ ക്രിപ്റ്റോകറൻസി (ഗൂഢകറൻസി) പുറത്തിറക്കി. പെട്രോ എന്ന വർച്വൽ കറൻസിയുടെ പ്രാരംഭ വില്പനയിലൂടെ ഇതുവരെ 73.5 കോടി ഡോളർ നേടാനായതായി പ്രസിഡന്റ് നിക്കോളാസ് മാഡുറോ പറഞ്ഞു. രാജ്യം നേരിടുന്ന സാന്പത്തികർച്ചയെ മറികടക്കുകയാണ് ഗൂഢകറൻസിയിലൂടെ ലക്ഷ്യമിടുന്നത്. പെട്രോ കാര്യമായ നിക്ഷേപങ്ങൾ ആകർഷിക്കില്ലെന്നാണ് ബ്ലോക്ക്ചെയിൻ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ, കടമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ അരോപണം.