ഡമാസ്കസ്: സിറിയയിൽ കുഞ്ഞുങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്പോൾ അമർഷവും ദുഃഖവും പ്രകടിപ്പിക്കാൻ വാക്കുകളില്ലാതെ യുഎന്നിന്റെ കുട്ടികൾക്കായുള്ള സംഘടന യൂണിസെഫ്. ഇന്നലെ യൂണിസെഫ് പുറത്തിറക്കിയ പ്രസ്താവനാ കടലാസ് ശൂന്യമായിരുന്നു; ‘വാക്കുകൾ അവർക്കു നീതി നല്‍കില്ല’ എന്നൊരു അടിക്കുറിപ്പു മാത്രമാണ് പേപ്പറിൽ ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും അവരുടെ ഉറ്റവർക്കും വാക്കുകൾ നീതി നല്‍കില്ലെന്ന് യൂണിസെഫിന്റെ പശ്ചിമേഷ്യാ ഡയറക്ടർ ഗീർട്ട് കാപ്പലേറെ പറഞ്ഞു. കുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരിക്കാൻ പറ്റുന്ന വാക്കുകളും ഞങ്ങളുടെപക്കലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരിക്കാൻ വാക്കുകളില്ല; ശൂന്യപ്രസ്താവനയുമായി യൂണിസെഫ്
12:58 AM Feb 21, 2018 | Deepika.com