വെല്ലിംഗ്ടൺ: ഗീത ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്നു ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലും രണ്ടു ഡിസ്ട്രിക്ടുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തലസ്ഥാനമായ വെല്ലിംഗ്ടണിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു. 150 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി. നിരവധി സ്കൂളുകൾക്ക് അവധി നൽകി. ചുഴലിക്കാറ്റ് വേഗം ആർജിക്കുന്നതിനുമുന്പേ ക്രൈസ്റ്റ് ചർച്ചിലും പരിസരത്തും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കരുതിയിരിക്കണമെന്നു ക്രൈസ്റ്റ് ചർച്ച് മേയർ ലിയാൻ ഡൽസിയൽ മുന്നറിയിപ്പു നൽകി.
ഗീത ചുഴലിക്കാറ്റ്; ന്യൂസിലൻഡ് നഗരത്തിൽ അടിയന്തരാവസ്ഥ
12:58 AM Feb 21, 2018 | Deepika.com