ലാഹോർ: ലാഹോറിലെ സെഷൻസ് കോടതിയിൽ ബന്ധുക്കളായ അഭിഭാഷകർ തമ്മിലുണ്ടായ വാക്കേറ്റം വെടിവയ്പിൽ കലാശിച്ചു. രണ്ടു പേർ കൊല്ലപ്പെട്ടു.
മൂന്നു പേർ ഉൾപ്പെട്ട വസ്തുതർക്കം സംബന്ധിച്ച കേസിന്റെ ഹിയറിംഗിനുശേഷമാണു സംഭവം.
റാണാ ഇഷ്ടിക്, ഒവയ്സ് എന്നീ അഭിഭാഷകരാണു കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ പ്രതി കാസിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാക് കോടതിയിൽ വെടിവയ്പ്; രണ്ടു മരണം
12:58 AM Feb 21, 2018 | Deepika.com