കൊച്ചി: യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്നൊവേഷന് ഐടി കമ്പനിയായ മാർലാബ്സ് കൊച്ചിയില്‍ ഇന്നൊവേഷന് സ്റ്റുഡിയോ തുറന്നു. 360ഡിഗ്രി ഡിജിറ്റല്‍ പരിവർത്തന ചട്ടക്കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ ഫോക്കസ് ചെയ്തിരിക്കുന്ന സംരംഭമാണ് മാർലാബ്സ്.ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) ഇന്നൊവേഷനിലും മൊബിലിറ്റി പരിഹാരങ്ങളിലുമാണ് കൊച്ചിയിലെ പുതിയ സ്റ്റുഡിയോയുടെ ഊന്നൽ. 12,000 ചതുരശ്രയടിയിലാണ് ഇന്നൊവേഷന് കേന്ദ്രം.
സാങ്കേതികവികസനത്തിന്റെ അടുത്ത ആഗോള ഹബ്ബായി കൊച്ചി മാറുമെന്ന് കൊച്ചിന് ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് ഉദ്ഘാടനവേളയിൽ പറഞ്ഞു. മാർ ലാബ്സ് ചെയർമാനും സിഇഒയുമായ സിബി വടക്കേക്കര,ചീഫ് ഫിനാൻ്ഷല് ഓഫീസര്‍ സലില്‍ രവീന്ദ്രന് എന്നിവരും പ്രസംഗിച്ചു.
കൊച്ചിയില്‍ മാർലാബ്സിന്റെ പുതിയ ഇന്നൊവേഷന് സ്റ്റുഡിയോ
12:57 AM Feb 21, 2018 | Deepika.com