ചവറുകൂന ഇടിഞ്ഞ് 17 മരണം
01:00 AM Feb 20, 2018 | Deepika.com
മാപുട്ടോ: കനത്ത മഴയെത്തുടർന്നു മൊസാംബിക്കിൽ മാലിന്യക്കൂന ഇടിഞ്ഞുവീണു 17 പേർ മരിച്ചു. തലസ്ഥാനമായ മാപുട്ടോയിലെ ഹുലിനിൽ പാവങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണു ദുരന്തം. മൂന്നുനിലക്കെട്ടിടത്തിന്റെ ഒപ്പം ഉയരത്തിലുള്ള ചപ്പുകൂനയാണ് സമീപത്തെ വീടുകളുടെ മുകളിലേക്ക് പതിച്ചതെന്നു പോർച്ചുഗീസ് ന്യൂസ് ഏജൻസി ലുസാ റിപ്പോർട്ട് ചെയ്തു.