പുതിയ പ്രീപെയ്ഡ് ഓഫറുമായി ഐഡിയ
01:00 AM Feb 20, 2018 | Deepika.com
ന്യൂഡൽഹി: പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ച് ഐഡിയ. 109 രൂപയുടെ റീച്ചാജിൽ പരിധിയില്ലാത്ത കോളുകളും ഡേറ്റായും നൽകുന്ന ഓഫറാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും. 14 ദിവസമാണ് ഓഫറിന്റെ കാലാവധി. 93 രൂപയുടെ മറ്റൊരു ഓഫറും ഐഡിയ പ്രഖ്യാപിച്ചു. 109 രൂപയുടെ ഓഫറിന്റേതിനു സമാനമായ ഓഫറുകളാണ് ഇതിലുമുള്ളത്. എന്നാൽ കാലാവധി 10 ദിവസമാണ്.