ലണ്ടൻ:സ്കോട്ട്ലൻഡ് യാർഡിന്റെ ഭീകരവിരുദ്ധസേനാ തലവനായി ഇന്ത്യൻ വംശജനെ നിയോഗിച്ചേക്കും. ബ്രിട്ടനിലെ ഭീകരവിരുദ്ധസേനയുടെ പുതിയ തലവനായി മെട്രോപോളിറ്റൻ പോലീസ് ഡെപ്യുട്ടി അസിസ്റ്റന്റ് കമ്മിഷണറും ഭീകരവിരുദ്ധപോലീസിന്റെ ഇപ്പോഴത്തെ ദേശീയ കോ-ഓർഡിനേറ്ററുമായ നീൽ ബസുവിനെയാണു പരിഗണിക്കുന്നത്. ബസുവിന്റെ പിതാവ് ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തിയതാണ്.
ഇപ്പോഴത്തെ തലവൻ മാർക്ക് റോൽവി അടുത്തമാസം വിരമിക്കാനിരിക്കെ പുതിയ ഓഫീസർ ആരാണെന്ന ചർച്ചകളും ചൂ ടുപിടിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ നേരിടുന്ന, മെട്രോ പോലീസിന്റെ കമാൻഡർ ചുമതലയും ബസു വഹിച്ചിട്ടുണ്ട്. മൂന്നുവർഷമായി മാർക്ക് റോൽവിയുടെ കീഴിൽ ജോലി ചെയ്യുന്നു എന്നതും ബസുവിന് അനുകൂലമാണ്. ഐഎസ് ഭീകരർക്കെതിരേയുള്ള ശക്തമായ നടപടികളുടെ പേരിലും ശ്രദ്ധേയനാണ്.
മെട്രോ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹെലൻ ബാൽ, ബ്രിട്ടനിലെ ഭീകരാക്രമണങ്ങളുടെ കേന്ദ്രമായ വെസ്റ്റ്മിഡ്ലാൻഡിൽ മികച്ച സേവനം കാഴ്ചവച്ച ചീഫ് കോൺസ്റ്റബിൾ ഡേവ് തോംപ്സൺ എന്നിവരെയും പുതിയ പദവിയിലേക്കു പരിഗണിക്കുന്നുണ്ട്.
ബ്രിട്ടനിലെ ഭീകരവിരുദ്ധസേനാ തലവൻ: സാധ്യതാപട്ടികയിൽ നീൽ ബസു മുന്നിൽ
12:54 AM Feb 19, 2018 | Deepika.com