ന്യൂഡൽഹി: വാട്സ്ആപ് പേമെന്റ് ഫീച്ചർ കാത്തിരുന്നവർക്കും പരീക്ഷണം നടത്താനൊരുങ്ങിയ ഫേസ്ബുക്കിനും തിരിച്ചടി. വാട്സ്ആപ് പേമെന്റ് ഫീച്ചർ ഉടൻ ലഭ്യമാകില്ല. ആവശ്യമായ നിബന്ധനകൾ പാലിച്ചതിനുശേഷം മാത്രം പ്രവർത്തനം തുടങ്ങിയാൽ മതിയെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നല്കി.
ഉപയോക്താക്കളുടെ എണ്ണം കുറച്ച് പുതിയ ആപ് തയാറാക്കി യൂസർബേസ് പത്തു ലക്ഷമായും കൈമാറ്റ തുകയുടെ പരിധി കുറയ്ക്കാനുമാണ് എൻപിസിഐ നിർദേശം നല്കിയിരിക്കുന്നത്. വാട്സ്ആപ് പേമെന്റ് ഫീച്ചർ അവതരിപ്പിക്കുന്നതിനെ പേടിഎം നിശിതമായി വിമർശിച്ചിരുന്നു. യുണിഫൈഡ് പേമെന്റ് ഇന്റർഫേസിൽ (യുപിഐ) അധിഷ്ഠിതമായ ആപ്പുകളിൽ എൻപിസിഐക്ക് നിയന്ത്രണം വേണമെന്നായിരുന്നു പേടിഎമ്മിന്റെ ആവശ്യം.
വാട്സ്ആപ് പേമെന്റ് ഫീച്ചർ ഉടനില്ല: എൻപിസിഐ
12:39 AM Feb 18, 2018 | Deepika.com