യുഎസ്-തുർക്കി ബന്ധം മെച്ചപ്പെടുത്തും
01:08 AM Feb 17, 2018 | Deepika.com
അങ്കാറ: തുർക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ തുർക്കി പ്രസിഡന്റ് റസിപ് എർദോഗനുമായും വിദേശമന്ത്രി മെവ്ലുട്ട് കവുസൊഗ്ലുവുമായും ചർച്ച നടത്തി. മോശമായിരിക്കുന്ന ബന്ധം സാധാരണ നിലയിലേക്കു തിരിച്ചെത്തിക്കാനുള്ള ചർച്ചകളാണു നടന്നതെന്നു തുർക്കി പറഞ്ഞു.