കൊച്ചി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ. സേവിംഗ്സ് അക്കൗണ്ടിൽ നിർദിഷ്ട തുക എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. സേവനഫീസുകൾ സംബന്ധിച്ചു തങ്ങൾ അടിക്കടി വിലയിരുത്തൽ നടത്താറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇടപാടുകാർ മറ്റു ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്പോൾ എസ്ബിഐ ഫീസ് ഒടുക്കേണ്ടിവരാറുണ്ട്.
പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നുള്ള പ്രവർത്തനമല്ല എസ്ബിഐ നടത്തുന്നത്. തങ്ങളുടെ 40 ശതമാനം അക്കൗണ്ട് ഉടമകൾ മാത്രമാണു കോർപറേറ്റുകളും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും. വായ്പകളുടെ ഏറിയ പങ്കും റീട്ടെയിൽ ലോണുകളാണ്. കോർപറേറ്റ് ലോണുകൾ ഉണ്ടാക്കുന്ന റിസ്കിന്റെ വ്യാപ്തി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിനിമം ബാലൻസ്: ആക്ഷേപം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് എസ്ബിഐ ചെയർമാൻ
11:33 PM Feb 16, 2018 | Deepika.com