പ്രതിരോധച്ചെലവ്: ബ്രിട്ടനെ കടത്തിവെട്ടി ഇന്ത്യ അഞ്ചാമത്

01:09 AM Feb 16, 2018 | Deepika.com
ല​​​ണ്ട​​​ൻ: പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​ല​​​വി​​​ൽ ഇ​​​ന്ത്യ ബ്രി​​​ട്ട​​​നെ മ​​​റി​​​ക​​​ട​​​ന്നു. ലോ​​​ക​​​ത്തെ അ​​​ഞ്ചാ​​​മ​​​ത്തെ വ​​​ലി​​​യ പ്ര​​​തി​​​രോ​​​ധബ​​​ജ​​​റ്റ് ഇ​​​ന്ത്യ​​​യു​​​ടേ​​​താ​​​ണെ​​​ന്ന് ബ്രി​​​ട്ട​​​നി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്ട്രാ​​​റ്റ​​​ജി​​​ക് സ്റ്റ​​​ഡീ​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന ത​​​യാ​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

2016ൽ 5,110 ​​​കോ​​​ടി ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധച്ചെ​​​ല​​​വ് 2017ൽ 5250 ​​​ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ന്നു. ബ്രി​​​ട്ട​​​ൻ 2016ൽ 5,250 ​​​ഡോ​​​ള​​​ർ ചെ​​​ല​​​വ​​​ഴി​​​ച്ചു. 2017ൽ 5070 ​​​ഡോ​​​ള​​​റി​​​ലേ​​​ക്കു ചെ​​​ല​​​വ് ചു​​​രു​​​ങ്ങി. 60,280 കോ​​​ടി ഡോ​​​ള​​​റു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റി​​​ൽ ഒ​​​ന്നാ​​​മ​​​ത്. ചൈ​​​ന (15,050 കോ​​​ടി ഡോ​​​ള​​​ർ), സൗ​​​ദി അ​​​റേ​​​ബ്യ(7,670 കോ​​​ടി ഡോ​​​ള​​​ർ), റ​​​ഷ്യ(6,120 കോ​​​ടി ഡോ​​​ള​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് രണ്ടു മുതൽ നാ​​​ലു വരെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.