ടോയ്ലറ്റിൽ കാമറ: ഇന്ത്യൻ വംശജനായ അധ്യാപകനു നാലു വർഷം തടവ്
01:09 AM Feb 16, 2018 | Deepika.com
ലണ്ടൻ: സ്കൂൾ ടോയ്ലറ്റിൽ കാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ വംശജനായ അധ്യാപകന് ബ്രിട്ടനിൽ നാലു വർഷം തടവ്. രാഹുൽ ഒഡേദ്ര(49) എന്ന സയൻസ് അധ്യാപകനാണു പ്രതി. 2009നും 2017നും ഇടയിൽ പഠിപ്പിച്ചിരുന്ന മൂന്നു സ്കൂളുകളിൽ കാമറ സ്ഥാപിച്ചെന്നു വിചാരണയ്ക്കിടെ പ്രതി കുറ്റസമ്മതം നടത്തി. ഗ്ളസ്റ്റർ കോടതിയാണ് ശിക്ഷ വിധിച്ചത്.