ന്യൂഡൽഹി: മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 2.84 ശതമാനമായി കുറഞ്ഞു. ആറു മാസത്തെ ഏറ്റവും താണ നിരക്കാണിത്. തലേ മാസം 3.58 ശതമാനവും കഴിഞ്ഞ വർഷം ജനുവരിയിൽ 4.26 ശതമാനവുമായിരുന്നു വിലക്കയറ്റം.
പയര്വർഗങ്ങൾക്കു 30.43 ശതമാനവും ഗോതന്പിന് 6.94 ശതമാനവും വില കുറഞ്ഞു. അതേസമയം ഉള്ളിക്ക് 193.89 ശതമാനം വില കയറി. പച്ചക്കറി വിലകൾ 40.77 ശതമാനം വർധിച്ചു. ഡീസലിന് 7.07 ശതമാനവും പാചകവാതകത്തിന് 19.89 ശതമാനവും സ്റ്റീലിന് 7.47 ശതമാനവും കടലാസിന് 6.03 ശതമാനവും വില കൂടി.
മൊത്തവില സൂചിക വർധന കുറവ്
11:31 PM Feb 15, 2018 | Deepika.com