ഗ്രേറ്റർ നോയിഡ: അഞ്ഞൂറിലധികം ഉത്പന്ന പ്രദർശനങ്ങൾ, 119 പ്രദർശകർ, 22 പുതിയ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അവതരണങ്ങൾ പുതിയ കൺസപ്റ്റ് വാഹനങ്ങൾ, 6,05,175 സന്ദർശകർ. ഗ്രേറ്റർ നോയിഡയിലും ഡൽഹി പ്രഗതി മൈതാനിയിലും നടന്നുവന്നിരുന്ന 14-ാമത് ഓട്ടോ എക്പോ കൊടിയിറങ്ങി. ഇനി അടുത്ത വർഷം കാണാമെന്ന ഉറപ്പോടെയും പുതിയ കൺസപ്റ്റ് വാഹനങ്ങൾ എത്തിക്കാമെന്ന വാഗ്ദാനത്തോടെയും.
വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) റിപ്പോർട്ടനുസരിച്ച് 14 പുതിയ ബ്രാൻഡുകൾ ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ടു. കിയോ മോട്ടോഴ്സ് ഇന്ത്യ, ഇന്ത്യ കവാസാക്കി മോട്ടോഴ്സ്, ക്ലെവ്ലൻഡ് സൈക്കിൾ വെർക്ക്സ് തുടങ്ങിയ ബ്രാൻഡുകളാണ് ഇന്ത്യൻ നിരത്തുകളിൽ വൈകാതെതന്നെ സജീവമാകാൻ പോകുന്നത്. 25 ഇലക്ട്രിക് വാഹനങ്ങളുമായി 11 സ്റ്റാർട്ടപ്പുകളും ഇത്തവണത്തെ ഓട്ടോ എക്സ്പോയെ സജീവമാക്കി.
റിക്കാർഡുകൾ കുറിച്ച് ഓട്ടോ എക്സ്പോ കൊടിയിറങ്ങി
11:31 PM Feb 15, 2018 | Deepika.com