സീയൂൾ: ഉത്തരകൊറിയയുടെ വിന്റർ ഒളിന്പിക്സ് പങ്കാളിത്തത്തിന് ദക്ഷിണകൊറിയയ്ക്കുണ്ടായ ചെലവ് 260 ലക്ഷം ഡോളർ. ഉത്തരകൊറിയ അയച്ച 229 ചിയർ ലീഡർമാർ, 140 കലാകാരന്മാർ, തായ്ക്വാണ്ട പ്രകടന സംഘം എന്നിവർക്കാണ് ഇത്രയും തുക ചെലവഴിക്കേണ്ടിവന്നത്. ഹോട്ടൽ താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ ചെലവിൽ ഉൾപ്പെടുന്നു. ഒളിന്പിക്സിൽ പങ്കെടുത്ത 22 ഉത്തരകൊറിയൻ കായികതാരങ്ങളുടെ ചെലവ് വേറെയാണ്. അത് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയാണു മുടക്കുന്നത്.
ദക്ഷണികൊറിയയിലെ ഏകീകരണ മന്ത്രാലയം ആണ് തുക അനുവദിച്ചിരിക്കുന്നത്. ആണവ, മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്നതിൽ പണം ഉത്തരകൊറിയയ്ക്കു നല്കില്ല. ഹോട്ടലുകാർക്കും മറ്റു സേവനങ്ങൾ നല്കിയവർക്കും നേരിട്ടു കൈമാറും.
ഉത്തരകൊറിയക്കുവേണ്ടി ദക്ഷിണകൊറിയ മുടക്കിയത് 260 ലക്ഷം ഡോളർ
12:54 AM Feb 15, 2018 | Deepika.com