ന്യൂയോർക്ക്: തപാലിൽ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോൾ വെളുത്ത പൊടി ഉതിർന്നതിനെത്തുടർന്നു അസ്വസ്ഥത അനുഭവപ്പെട്ട ട്രംപ് ജൂണിയറിന്റെ ഭാര്യ വനേസ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോണൾഡ് ട്രംപിന്റെ മൂത്ത പുത്രനായ ട്രംപ് ജൂണിയറിന്റെ പേരിൽ മൻഹാട്ടനിലെ വിലാസത്തിൽ എത്തിയ പാക്കറ്റാണു വനേസ തുറന്നത്.
വനേസ തന്നെ 911 ഡയൽ ചെയ്ത് പോലീസ് സഹായം തേടുകയായിരുന്നു. പൊടി ഹാനികരമായ വസ്തുവല്ലെന്നു പരിശോധനയിൽ തെളിഞ്ഞതായി അധികൃതർ പിന്നീടു വ്യക്തമാക്കി. 2011ൽ ആന്ത്രാക്സ് വിഷാണുവുള്ള വെളുത്തപൊടി അമേരിക്കയിൽ പലർക്കും തപാലിൽ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്. ആന്ത്രാക്സ് ബാധിച്ച് അഞ്ചു പേർ മരിക്കുകയും ചെയ്തു.
തപാലിൽ എത്തിയ രാസവസ്തു; വനേസ ട്രംപ് ആശുപത്രിയിൽ
12:14 AM Feb 14, 2018 | Deepika.com