കൊച്ചി: ജിയോയുടെ ഫീച്ചർഫോണിൽ ഇനി മുതൽ ഫേസ്ബുക്കും ലഭിക്കും. ജിയോ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ കൈ (KAI OS) ഒഎസിനു വേണ്ടി പ്രത്യേകം തയാറാക്കിയ പതിപ്പാണ് രാജ്യത്തെ 50 കോടി ജിയോ ഫോണ് ഉപയോക്താക്കൾക്കായി തയാറാക്കിയിരിക്കുന്നത്.
പുഷ് നോട്ടിഫിക്കേഷനുകൾ, വീഡിയോ, ന്യൂസ് ഫീഡുകൾ, ഫോട്ടോ തുടങ്ങി ഫേസ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഈ ഫേസ്ബുക്ക് ആപ്ലിക്കേഷനിലുണ്ടാകും. ഫേസ്ബുക്കിനു പിന്നാലെ മറ്റു ലോകോത്തര ഫോണ് ആപ്ലിക്കേഷനുകളും വൈകാതെ ജിയോഫോണിലൂടെ ലഭ്യമാകും. ഓരോ ഭാരതീയനെയും ഡാറ്റയുടെ ശക്തികൊണ്ട് ഉൗർജം പകരുകയാണ് ജിയോയുടെ ലക്ഷ്യം. ഈ ഉദ്യമത്തിന്റെ സുപ്രധാന ഘടകമാണ് ജിയോ ഫോണ് ജിയോ ഡയറക്ടർ ആകാശ് അംബാനി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് ഇന്നു മുതൽ ജിയോഫോണിലും
11:43 PM Feb 13, 2018 | Deepika.com