ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപങ്ങൾ കാലാവധിക്കു മുന്പു പിൻവലിക്കാൻ അനുവദിക്കും. പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ലഘുസന്പാദ്യപദ്ധതി നിക്ഷേപം നടത്താനും അനുവദിക്കും. ഇതിനുവേണ്ട ഭേദഗതികൾ ഇത്തവണ ബജറ്റിന്റെ ധനകാര്യ ബില്ലിൽ ഉണ്ടെന്നു ധനമന്ത്രാലയം വിശദീകരിച്ചു.
അടിയന്തരഘട്ടത്തിൽ അഞ്ചുവർഷത്തിനു മുന്പേ പിപിഎഫ് നിക്ഷേപങ്ങൾ പിൻവലിക്കാൻ അനുവദിക്കും.
ലഘുസന്പാദ്യപദ്ധതികളിലും അടിയന്തരഘട്ടത്തിൽ കാലാവധിക്കു മുന്പേ പിൻവലിക്കാൻ നിയമം ഭേദഗതിചെയ്യും. ചികിത്സയും ഉന്നത വിദ്യാഭ്യാസവുമേ അടിയന്തരഘട്ടങ്ങളായി കണക്കാക്കൂ.
സന്പാദ്യപദ്ധതി കാലാവധിക്കു മുന്പേ പിൻവലിക്കാം
11:43 PM Feb 13, 2018 | Deepika.com