പെഷവാർ: യുഎസ് ഡ്രോൺ ആക്രമണത്തിൽ താലിബാന്റെ ഡെപ്യൂട്ടി നേതാവ് ഖാലിദ് മെഹസൂദ് കൊല്ലപ്പെട്ടതായി ഭീകരസംഘടനയുടെ വക്താവ് ഖുറസാനി സ്ഥിരീകരിച്ചു. ഈ മാസം എട്ടിന് വടക്കുപടിഞ്ഞാറൻ ഗോത്രമേഖലയിലാണു യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്.
സജ്ന എന്ന ഖാലിദിനു പകരം മുഫ്തി നൂർ വാലിയെ ഡെപ്യൂട്ടിയായി താലിബാൻ നേതാവ് മുല്ല ഫസലുള്ള നിയമിച്ചെന്നും ഖുറസാനി പ്രസ്താവനയിൽ അറിയിച്ചു. കറാച്ചി നേവൽ ബേസിനു നേർക്കു നടന്ന ആക്രമണത്തിന്റെയും 2012ൽ ബാനുവിലെ ജയിലിൽനിന്ന് 400 ഭീകരരെ മോചിപ്പിച്ചതിന്റെയും സൂത്രധാരൻ സജ്നയാണെന്നു കരുതപ്പെടുന്നു. സജ്നയെ പിടികൂടാൻ പാക്, അമേരിക്കൻ സൈനികർ ഏറെനാളായി ശ്രമിച്ചുവരികയായിരുന്നു.
താലിബാൻ നേതാവ് കൊല്ലപ്പെട്ടു
01:03 AM Feb 13, 2018 | Deepika.com