മനാമ: അറേബ്യൻ ഉൾക്കടലിനെ പേർഷ്യൻ ഉൾക്കടലെന്നു രേഖപ്പെടുത്തിയ പാഠപുസ്തകം ബഹറിൻ പിൻവലിച്ചു.
മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകത്തിലായിരുന്നു പരാമർശം. 17,000 പുസ്തകങ്ങളാണ് വീണ്ടും അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഇറാന്റെ പഴയ പേരാണ് പേർഷ്യ.
സുന്നി സമുദായങ്ങൾ ഭൂരിപക്ഷമായ അറബ് രാജ്യങ്ങളും ഷിയാ ഭൂരിപക്ഷമായ ഇറാനും ശത്രുതയിലാണ്. ബഹറിൻ അടക്കമുള്ള അറബ് രാജ്യങ്ങൾ അറേബ്യൻ ഗൾഫെന്നേ പറയാറുള്ളൂ.
അറബിക്കടൽ പേർഷ്യൻ കടലായി; 17,000 പാഠപുസ്തകങ്ങൾ മാറ്റി ബഹറിൻ
01:03 AM Feb 13, 2018 | Deepika.com