ന്യൂഡൽഹി: ചില്ലറ വിലക്കയറ്റത്തിൽ നേരിയ കുറവ് മാത്രം. ജനുവരിയിൽ ചില്ലറ വില ആധാരമാക്കിയുള്ള വില സൂചിക (സിപിഐ) പ്രകാരം വിലക്കയറ്റം 5.07 ശതമാനം. തലേ ജനുവരിയിൽ 3.17 ശതമാനവും തലേ മാസമായ ഡിസംബറിൽ 5.21 ശതമാനവുമായിരുന്നു.
ചില്ലറ വിലക്കയറ്റം കുറയുമെന്ന ഗവൺമെന്റിന്റെ കണക്കുകൂട്ടൽ പാളി. വിലക്കയറ്റം ഉയർന്ന തോതിലാണെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ ശരിയായി.
ഭക്ഷ്യവിലക്കയറ്റം ഡിസംബറിലെ 4.96 ശതമാനത്തിൽനിന്ന് 4.7 ശതമാനമായി കുറഞ്ഞതേയുള്ളൂ.
ഗ്രാമമേഖലയിൽ 5.21 ശതമാനവും നഗരമേഖലയിൽ 5.27 ശതമാനവുമാണ് ചില്ലറ വിലക്കയറ്റം.
പച്ചക്കറിവിലയിലെ കുറവാണു സൂചികയിൽ മാറ്റമുണ്ടാക്കിയ പ്രധാന ഘടകം. തലേ മാസങ്ങളിൽ 50 ശതമാനത്തിനടുത്തായിരുന്നു പച്ചക്കറി വിലക്കയറ്റം. ഇത്തവണ 26.97 ശതമാനമായി കുറഞ്ഞു. പയർവർഗങ്ങൾക്ക് 20 ശതമാനം വിലയിടിവുണ്ടായി. ഇന്ധനം, ഹൗസിംഗ്, പുകയില ഉത്പന്നങ്ങൾ എന്നിവയിലും ഗണ്യമായ വർധനയുണ്ട്.
ചില്ലറ വിലക്കയറ്റം നേരിയ കുറവു മാത്രം
10:53 PM Feb 12, 2018 | Deepika.com