ന്യൂഡൽഹി: വ്യവസായ ഉത്പാദന സൂചിക (ഐഐപി) ഡിസംബറിൽ 7.1 ശതമാനം വളർന്നു. തലേവർഷം ഡിസംബറിൽ 2.4 ശതമാനമായിരുന്നു വളർച്ച. 2016 ഡിസംബറിൽ കറൻസി നിരോധനത്തെ തുടർന്ന് ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായിരുന്നു. അന്നത്തെ താഴ്ച വളർച്ചാനിരക്കുമായി താരതമ്യപ്പെടുത്തുന്പോഴാണ് ഏഴു ശതമാനത്തിലേറെ വളർച്ച.
നവംബറിലെ വളർച്ചത്തോത് 8.4 ശതമാനമായിരുന്നു. ഈ ഉയർന്ന നിരക്കിനു കാരണം തലേ നവംബറിലെ ഉത്പാദനക്കുവാണ്.
ഏപ്രിൽ - ഡിസംബറിലെ വളർച്ച നിരക്ക് 3.7 ശതമാനമേ ഉള്ളൂ. തലേ ഡിസംബറിൽ ഇത് 5.1 ശതമാനം ഉണ്ടായിരുന്നതാണ്.
ഫാക്ടറി ഉത്പാദനം 8.4 ശതമാനം കാണിച്ചെങ്കിലും ഏപ്രിൽ -ഡിസംബർ ഉത്പാദനവളർച്ച 3.8 ശതമാനമേ ഉള്ളൂ. വൈദ്യുതിയിൽ ഡിസംബറിലെ വളർച്ച 4.4 ശതമാനമുണ്ട്. ഗൃഹോപകരണങ്ങളടക്കമുള്ള കൺസ്യൂമർ ഉത്പന്നങ്ങളുടെ ഉത്പാദന വളർച്ച 0.9 ശതമാനം മാത്രം. വാഹനങ്ങൾ, യന്ത്രങ്ങൾ തുടങ്ങിവയിൽ നല്ല ഉയർച്ചയുണ്ട്.
വ്യവസായ ഉത്പാദനവളർച്ച 7.1 ശതമാനം
10:53 PM Feb 12, 2018 | Deepika.com