മുംബൈ: ഊർജമേഖലയിൽ പുതിയ കണ്ടെത്തലുകൾക്ക് അപേക്ഷ ക്ഷണിച്ച് ടാറ്റ് ട്രസ്റ്റ് പുതിയ കാന്പയിന് തുടക്കമിട്ടു. ദേശീയതലത്തിൽ സംരംഭകരെയും ഗവേഷകരെയും കണ്ടെത്തുക യാണ് ടാറ്റാ ഇതിലൂടെ ലക്ഷ്യമിടുന്നത്.
സോഷ്യൽ ആൽഫാ എനർജി ചലഞ്ച് എന്ന ഈ കാന്പയിൻ വഴി രാജ്യം അഭിമുഖീകരിക്കുന്ന ഊർജപ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനും ഇപ്പോഴുള്ള ഊർജശൃംഖല കൂടുതൽ മെച്ചപ്പെടുത്താനുമുള്ള കണ്ടെത്തലുകളാണ് ലക്ഷ്യമെന്ന് ടാറ്റാ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ സാധാരണക്കാർക്ക് താങ്ങാനാകുന്നതാകണമെന്നും നിർദേശത്തിൽ പറയുന്നു.
വീട്, കൃഷിയിടം, വ്യവസായം തുടങ്ങിയ മേഖലകളിലേക്കാവശ്യമായ ഊർജോത്പാദനം, പ്രസരണം, വിതരണം, സംഭരണം, ഉപഭോഗം എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടെത്തലുകളാണ് ക്ഷണിച്ചിട്ടുള്ളത്. കണ്ടെത്തൽ, ബിസിനസ് സാധ്യത, പരിസ്ഥിതി സുസ്ഥിരത, സാമൂഹിക സ്വാധീനം തുടങ്ങിയവ വിലയിരുത്തിയായിരിക്കും വിജയികളെ നിശ്ചയിക്കുക. വിജയികൾക്ക് ടാറ്റയുടെതന്നെ ഇൻകുബേറ്ററും സ്റ്റാർട്ടപ് ആക്സിലറേറ്ററുമായ ടാറ്റാ സ്മാർട്ട് എനർജി ഇൻകുബേഷൻ സെന്ററിൽ സംരംഭം തുടങ്ങാൻ അവസരം നല്കും.
ഊർജമേഖലയിൽ കണ്ടെത്തലുകൾ ക്ഷണിച്ച് ടാറ്റാ ട്രസ്റ്റ്
01:07 AM Feb 11, 2018 | Deepika.com