ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാത്തിനുവേണ്ടി വാദിച്ചതിന്റെ പേരിൽ തീവ്രവാദികളുടെ തോക്കിനു മുന്പിൽ ജീവൻ പണയംവച്ച പാക്കിസ്ഥാനി പെണ്‍കുട്ടിയാണ് മലാല യൂസഫ് സായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായമാകാൻ മലാല തുടങ്ങിയ മലാല ഫൗണ്ടേഷനും ടെക്നോളജി ഭീമനായ ആപ്പിളും കൈകോർക്കുന്നു.
മലാല ഫൗണ്ടേഷനിൽ പങ്കാളിയായിക്കൊണ്ട് ലോകമെന്പാടുമുള്ള പെണ്‍കുട്ടികൾക്ക് അവർ അർഹിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ആപ്പിൾ സിഇഒ ടിം കുക്കും മലാല യൂസഫ് സായിയും ഇതുസംബന്ധിച്ച ധാരണകളിൽ ഒപ്പുവച്ചുകഴിഞ്ഞു. ആപ്പിളിന്റെ സഹായം ലഭിക്കുന്നതോടെ മലാല ഫൗണ്ടേഷൻവഴി ഇപ്പോൾ പെണ്‍കുട്ടികൾക്ക് നൽകുന്ന വിദ്യഭ്യാസ ധനസഹായം ഇരട്ടിയാക്കാൻ സാധിക്കുമെന്ന് മലാല യൂസഫ് സായ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സാന്പത്തിക സഹായത്തിനു പുറമേ വിദ്യാഭ്യാസ സാങ്കേതിക വിദ്യകളിലും ഗവേഷണങ്ങളിലും ആപ്പിളിന്റെ പിന്തുണ മലാല ഫൗണ്ടേഷനുണ്ടാകും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല ഫൗണ്ടേഷനും ആപ്പിളും സംയുക്ത സംരംഭത്തിന്
11:34 PM Jan 23, 2018 | Deepika.com