യുണൈറ്റഡ് നേഷൻസ്: ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാൽ മാത്രമേ കാഷ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ മധ്യസ്ഥത വഹിക്കുകയുള്ളൂവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരെസ്. തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ ഒാഫീസ് തയാറാണ്. എന്നാൽ, ഇരു കക്ഷികളും ഇത് അംഗീകരിക്കണം.
യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാർക്ക് പറഞ്ഞു. ഇന്ത്യ-പാക് അതിർത്തി സംഘർഷം സംബന്ധിച്ചു ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രം കാഷ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കും: യുഎൻ
11:29 PM Jan 23, 2018 | Deepika.com