യുഎസ് ബജറ്റ് പ്രതിസന്ധി തീർന്നു
03:28 AM Jan 23, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: ഇടക്കാലബജറ്റ് പാസാവാത്തതുമൂലം ഖജനാവു പൂട്ടിയതിനെത്തുടർന്നു വെള്ളിയാഴ്ച അർധരാത്രി ആരംഭിച്ച യുഎസിലെ ഭരണസ്തംഭനം ഇന്നലെ അവസാനിച്ചു. 18നെതിരേ 81 വോട്ടിന് ഇന്നലെ സെനറ്റ് ബജറ്റ് പാസാക്കി. കുടിയേറ്റ വ്യവസ്ഥയിൽ ചില ഇളവുകൾക്ക് റിപ്പബ്ലിക്കൻ പാർട്ടി സമ്മതിച്ചതോടെയാണ് ബജറ്റ് പാസാക്കാനുള്ള സമവാ യമുണ്ടായത്.