ഹാനോയി: പെട്രോ വിയറ്റ്നാം എണ്ണക്കന്പനിയുടെ മുൻ ചെയർമാനും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ ദിൻ ലാ താംഗിന് അഴിമതിക്കേസിൽ വിയറ്റ്നാം കോടതി 13 വർഷം തടവുശിക്ഷ വിധിച്ചു.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഏറ്റവും ഉന്നത രാഷ്ട്രീയ നേതാവാണ് ദിൻലാം.
പെട്രോവിയറ്റ്നാമിലെ മുതിർന്ന ഉദ്യോഗസ്ഥൻ ട്രിൻ സുവാൻ താനിന് ജീവപര്യന്തം തടവും ലഭിച്ചു. എണ്ണക്കന്പനിയിലെ മറ്റ് 20 എക്സിക്യൂട്ടീവുകൾ വിചാരണ നേരിടുകയാണ്.
കെടുകാര്യസ്ഥതയും വെട്ടിപ്പും മൂലം ഖജനാവിനു വൻ നഷ്ടം വരുത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്.
മുൻ പോളിറ്റ് ബ്യൂറോ അംഗത്തിനു 13 വർഷം തടവ്
12:30 AM Jan 23, 2018 | Deepika.com