ഹൂസ്റ്റൺ: കുട്ടികളെ തനിച്ചാക്കുന്നത് ഏറ്റവും കൊടിയ കുറ്റകൃത്യമാക്കുന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യം യുഎസിലെ ടെക്സസ് സംസ്ഥാനത്ത് ശക്തമാകുന്നു. മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകമാണ് ആവശ്യത്തിനു കാരണം.
ഷെറിൻ നിയമം എന്ന പേരിൽ പുതിയ നിയമം വേണമെന്ന് ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒന്പത് അല്ലെങ്കിൽ 10 വരെ വയസ് പ്രായമുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ പാടില്ലെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യണം. കുട്ടികളെ കാണാതായാൽ രക്ഷിതാക്കൾ നിശ്ചിത സമയത്തിനകം അധികൃതർക്കു റിപ്പോർട്ട് ചെയ്യാനും വകുപ്പുണ്ടാകണമെന്ന് ആക്ടിവിസ്റ്റുകളായ റീന ബാന, ബിലാൽ ഖലീക് എന്നവർ ആവശ്യപ്പെട്ടു.
ഷെറിന്റെ പേരിൽ നിയമം നിർമിക്കണമെന്ന്
12:30 AM Jan 23, 2018 | Deepika.com