ഓട്ടോസ്പോട്ട്/ ഐബി
മഹീന്ദ്ര കുടുംബത്തിൽനിന്ന് സ്കോർപിയോ പിറവിയെടുത്തിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയായി. 2002ൽ ആദ്യമായി വിപണിയിലെത്തിയതിനു പിന്നാലെ കുതിപ്പിനൊപ്പം 2014ലാണ് അടിമുടി മാറ്റങ്ങളുമായി രണ്ടാം തലമുറ സ്കോർപിയോ നിരത്തിലെത്തുന്നത്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി സ്കോർപിയോ ഫേസ് ലിഫ്റ്റ് മോഡലും എത്തിയിരിക്കുന്നു.
മുഖത്ത് ആകെ മാറ്റം
2014 മോഡലിൽനിന്നുള്ള മാറ്റം മുഖത്തുതന്നെ പ്രകടം. ഗ്രില്ലിൽ ഉൾപ്പെടുത്തിയിരുന്ന ഏഴു ക്രോം സ്ട്രിപ്പുകൾ പുതിയ മോഡലിൽ ഏഴു സ്ലാറ്റുകളായി മാറിയിട്ടുണ്ട്. ഹെഡ് ലൈറ്റ്, മുൻ ബംപർ, സ്കിഡ് പ്ലേറ്റ് എന്നിവയ്ക്ക് ചെറിയ മാറ്റങ്ങളുണ്ട്. ക്രോം ഹൗസിംഗിലാണ് ഇത്തവണ ഫോഗ് ലാന്പിന്റെ സ്ഥാനം. റൂഫ് റെയ്ലുകൾ അതേപടി നിലനിർത്തിയിരിക്കുന്നു. റീ ഡിസൈൻ ചെയ്ത ടെയ്ൽ ലാന്പുകൾ ആകർഷിക്കപ്പെടുന്നവയാണ്. ഒപ്പം റീ ഡിസൈൻ ചെയ്ത ടെയിൽഗേറ്റിൽ ക്രോം ഫിനിഷിംഗും വൈപ്പറുമുണ്ട്.
കാബിൻ
ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും ഉള്ളിൽ പ്രീമിയം സ്റ്റൈൽ നല്കുന്നുണ്ട്. ടച്ച് സ്ക്രീൻ അല്പംകൂടി വലുതായപ്പോൾ പിന്നിൽ റിവേഴ്സ് പാർക്കിംഗ് കാമറകൂടി സ്കോർപിയോയിൽ ഉൾപ്പെടുത്താൻ മഹീന്ദ്ര മറന്നില്ല. സ്റ്റോറേജ് സ്പേസും ഉയർത്തിയിട്ടുണ്ട്.
വേരിയന്റുകൾ
എസ് 3, എസ്5, എസ് 7 (രണ്ടു വേരിയന്റ്), എസ് 11 (രണ്ടു വേരിയന്റ്) എന്നിങ്ങനെ ആറു വേരിയന്റിലാണ് സ്കോർപിയോ എത്തുന്നത്.
രണ്ട് എൻജിനുകൾ
ബേസ് വേരിയന്റിൽ എം2ഡിഐസിആർ എൻജിൻ (2.5 ലിറ്റർ, 75 പിഎസ്/200എൻഎം, 5-സ്പീഡ് മാന്വൽ)
എസ്5, എസ് 7 വേരിയന്റുകളിൽ എംഹോക്ക് 2.2 ലിറ്റർ (119 പിഎസ്/280എൻഎം, 5-സ്പീഡ് മാന്വൽ).
എസ് 11 വേരിയന്റിൽ 2.2 ലിറ്റർ എംഹോക്ക് (140 പിഎസ്/320 എൻഎം, 6-സ്പീഡ് മാന്വൽ)
2.2 ലിറ്റർ ഡീസൽ മോട്ടോറിൽ 4 വീൽ ഡ്രൈവ് ഓപ്ഷൻ ലഭ്യമാണ്.
മഹീന്ദ്രയുടെതന്നെ എക്സ്യുവി 500ന്റെ എൻജിൻതന്നെയാണ് സ്കോർപിയോ കടംകൊണ്ടിരിക്കുന്നത്.
സെൽഫ് അഡ്ജസ്റ്റിംഗ് ക്ലച്ച്
ക്ലച്ച് പെഡലിൽ കൂടുതൽ ബലം കൊടുക്കാതെതന്നെ ഗിയർ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ. ഗതാഗതക്കുരുക്കുള്ള സാഹചര്യങ്ങളിൽ ഡ്രൈവർക്ക് അനായാസമായി വാഹനം ഡ്രൈവ് ചെയ്യാൻ സഹായിക്കുന്നു.
പുതിയ ഗിയർബോക്സ് ഷിഫ്റ്റ് പാറ്റേണ്
6-സ്പീഡ് ഗിയർബോക്സിന്റെ ഷിഫ്റ്റ് പാറ്റേണിൽ മാറ്റം വരുത്തിയിട്ടുണ്ട്. റിവേഴ്സ് സ്ലോട്ട് ഏറ്റവും ആദ്യസ്ഥാനത്തേക്കു വന്നു. ഇത്തരത്തിലൊരു മാറ്റം ആദ്യമായതിനാൽ തിരിച്ചറിയാനുള്ള അലാം സംവിധാനമുണ്ട്.
ഷാസിക്കു മാറ്റമില്ല
2014ൽ അവതരിപ്പിച്ച ഷാസി തന്നെയാണ് പുതിയ സ്കോർപിയോയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, കുഷ്യൻ സസ്പെൻഷൻ ഒരുക്കി സസ്പെൻഷന് കൂടുതൽ പവർ നല്കിയിട്ടുണ്ട്. ബ്രേക്ക് പാഡിലും മാറ്റമുണ്ട്.
പുതിയ ബ്രേക്കിംഗ് സിസ്റ്റം
ബ്രേക്കിംഗ് കഴിവ് കൂട്ടാൻ പുതിയ എബിഎസ്9.1 ബോഷ് എബിഎസ് സിസ്റ്റം.
ടെസ്റ്റ് ഡ്രൈവ്: '
ടിവിഎസ് ആൻഡ് സൺസ്, നാട്ടകം, കോട്ടയം ഫോൺ: 9061059970
സുന്ദരം, ലളിതം, കരുത്ത്... പുതിയ സ്കോർപിയോ
11:18 PM Jan 20, 2018 | Deepika.com