കൊച്ചി: ഓട്ടോ എക്സ്പോ 2018 ൽ അവതരിപ്പിക്കാനിരിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റിന്റെ നവീകരിച്ച മോഡലിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തെന്പാടുമുള്ള മാരുതി സുസുക്കി ഷോറൂമുകളിൽനിന്നു 11,000 രൂപ ആദ്യഘഡുവായി അടച്ച് ബുക്ക് ചെയ്യാം.
നൂതനമായ ഫിഫ്ത് ജനറേഷൻ ഹാർട്ടെക്ക് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന പുതിയ സ്വിഫ്റ്റിന് കൂടുതൽ നീളവും വീതിയുമുണ്ട്. കൂടുതൽ നീളമുള്ള വീൽ ബേസ്, കൂടുതൽ വലിപ്പമുള്ള കാബിൻ, കൂടുതൽ ലഗേജ് സ്പേസ്, ഹെഡ്റൂം എന്നിവയുണ്ട്. മെച്ചപ്പെട്ട ഇന്ധന ക്ഷമതയും പെർഫോമൻസും സുഖകരമായ യാത്രയും ഉറപ്പാക്കുംവിധമാണ് എഞ്ചിൻ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, ചൈൽ റിസ്ട്രെയ്ന്റ് സിസ്റ്റം എന്നിവയും പുതിയ സ്വിഫ്റ്റിലുണ്ട്.
പുതിയ സ്വിഫ്റ്റിന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു
11:18 PM Jan 20, 2018 | Deepika.com