മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരം 41,382.5 കോടി ഡോളർ (26,29,400 കോടി രൂപ) ആയി. ഇതു പുതിയ റിക്കാർഡാണ്. ജനുവരി 12ലെ നിലയാണിത്. ഒരാഴ്ചകൊണ്ട് 270 കോടി ഡോളറാണ് ശേഖരത്തിൽ വർധിച്ചത്.
കറൻസി മൂല്യം
ജനുവരി 19നു രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യം 17.258 ലക്ഷം കോടി രൂപയാണ്. 2016 നവംബറിൽ കറൻസി റദ്ദാക്കുന്പോൾ രാജ്യത്ത് 17.77 ലക്ഷം കോടിയുടെ കറൻസിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അന്നത്തേതിന്റെ 97.13 ശതമാനം കറൻസി പ്രചാരത്തിലായി.
വിദേശനാണ്യശേഖരം റിക്കാർഡിൽ
11:18 PM Jan 20, 2018 | Deepika.com