വെല്ലിംഗ്ടൺ: താൻ അമ്മയാകാൻ പോകുന്നെന്ന വിവരം പുറത്തുവിട്ടു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൻയ. ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ ജോലിക്കും കരിയറിനും തടസമാണെന്നു വിശ്വസിക്കുന്ന പുതുതലമുറയ്ക്കു മാതൃകയായി മാറുകയാണ് ഇതോടെ ജസീന്ത.
പ്രധാനമന്ത്രി പദത്തിലിരിക്കുന്പോൾ അമ്മയാകാനൊരുങ്ങുന്ന ആദ്യത്തെ വനിതയെന്ന വിശേഷണമാണ് ഇതോടെ ജസീന്തയെ തേടിയെത്തിയിരിക്കുന്നത്. ജീവിത പങ്കാളി ക്ലാർക്ക് ഗെയ്ഫോർഡുമൊരുമിച്ച് സ്വന്തം വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ജസീന്ത അർഡേൻയ സന്തോഷവാർത്ത പുറത്തുവിട്ടത്.
വീട്ടിലേക്കുള്ള പുതിയ അതിഥി ജൂണിൽ എത്തുമെന്നു ജസീന്ത അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ജസീന്ത അധികാരത്തിലെത്തുന്നത്. ന്യൂസിലൻഡ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 37കാരിയായ ജസീന്ത. പ്രസവവുമായി ബന്ധപ്പെട്ട് ആറുമാസം അവധിയെടുക്കാനാണ് ജസീന്തയുടെ തീരുമാനം. ഇക്കാലയളവിൽ ഡെപ്യൂട്ടി പ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നും ജസീന്ത വ്യക്തമാക്കി.
അമ്മയാവാൻ പോകുന്ന വിവരം പത്രസമ്മേളനത്തിൽ അറിയിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
12:43 AM Jan 20, 2018 | Deepika.com