വാഷിംഗ്ടൺ ഡിസി: നിയമത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ച് ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആ വശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിനെതിരേ കേസുകളൊന്നുമില്ലെന്ന പാക് പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുടെ പ്രസ്താവനയ്ക്കെതിരേയാണ് യുഎസ് പ്രതികരണം.
ജിയോ ടിവിക്കു ചൊവ്വാഴ്ച നല്കിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി സയീദിനെ സാഹിബ് എന്ന് അഭിസംബോധന ചെയ്തിരുന്നു. സയീദിനെതിരേ കേസുകൾ നിലവിലില്ലെന്നും കേസില്ലാതെ നടപടി സ്വീകരിക്കുന്നത് എങ്ങിനെയാണെന്നും അബ്ബാസി അഭിമുഖത്തിൽ പറഞ്ഞു. ഭീകരനായ സയീദിനെ നിയമത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ച് വിചരണ ചെയ്യണമെന്ന് പാക് പ്രധാനമന്ത്രിക്കു മറുപടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ നൗറത്ത് പറഞ്ഞു.
ഹാഫിസ് സയീദിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: യുഎസ്
12:43 AM Jan 20, 2018 | Deepika.com