എച്ച് 1 ബി വീസ- മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് ടെക് ഗ്രൂപ്പുകൾ
12:43 AM Jan 20, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: എച്ച് 1 ബി വീസയിൽ യുഎസിൽ എത്തിയവരുടെ ജീവിതപങ്കാളികൾക്കും ജോലി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് ഒബാമ ഭരണകാലത്ത് ഏർപ്പെടുത്തിയ നിയമം മാറ്റരുതെന്ന് ആപ്പിൾ, മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക്, ഗൂഗിൾ തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെട്ട യുഎസ് ടെക്നോളജി ട്രേഡ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്കു ഏറ്റവുമധികം പ്രയോജനപ്രദമായ നിയമമാണിത്